മുവാറ്റുപുഴ : ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് ഡോ. മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടു.
പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും അവരുടെ പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെക്കാനും പഞ്ചായത്തുകള്‍ തോറും സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാളകം പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അംഗങ്ങള്‍ക്കും എംഎല്‍എ ഓണക്കോടി വിതരണം ചെയ്തു. ഹരിത കര്‍മ്മസേനയിലെ അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് വാളകത്ത് എംഎല്‍എ ടിവി സമ്മാനിച്ചു.
എംഎല്‍എ മുന്‍കൈ എടുത്തു മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഹരിതം പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. പുതിയ പദ്ധതികള്‍ നടപ്പിലാക്കി സ്വയംപര്യാപ്തത കൈവരിക്കുന്നതിന് അവര്‍ക്ക് അവസരം ഒരുക്കുന്നതിന് സര്‍ക്കാര്‍ അവസരം ഒരുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോള്‍സി എല്‍ദോസ്, മെമ്പര്‍മാരായ ജോളിമോന് ചുണ്ടയില്‍, ബിനോ കെ ചെറിയാന്, പി.എന്‍ മനോജ്, പി.കെ റെജി, ലിസി എല്‍ദോസ്, രജിതാ സുധാകരന്, കെ എം സലിം, ഡോ. ജോര്‍ജ് മാത്യു, സാബു ജോണ്‍, കെ. ഒ ജോര്‍ജ്, എബി പൊങ്ങണത്തില്‍, വി.വി. ജോസ്, കെ.വി ജോയി, അജി പി. എസ് എന്നിവര്‍ സംസാരിച്ചു.