പിറവം: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിറവത്ത് ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി. ഇന്ദിരാഭവന്റെ മുന്നില്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ.ആര്. പ്രദീപ്കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവസങ്കല്‍പ്പ് പദയാത്രയുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ നടത്തി. വീക്ഷണം എം.ഡി.അഡ്വ. ജയ്സണ്‍ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍സിപ്പല്‍ മുന്‍ ചെയര്മാന് സാബു കെ ജേക്കബ്, മുതിര്‍ന്ന നേതാവ് കെ വി മാത്യു, ഏലിയാസ് ഈനാകുളം, തമ്പി പുതുവാകുന്നേല്‍, ജയ്സണ്‍ പുളിക്കല്‍, പ്രദീപ് കൃഷ്ണന് കുട്ടി, ജിതിന് ജോസ്, അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്, വി.റ്റി. പ്രതാപന്. ടോണി ചെട്ട്യാംകുന്നേല്, വര്‍ഗീസ് തൂമ്പാപ്പുറം, വര്‍ഗീസ് നാരെകാട്ട്, അനീഷ് പിറവം. കൗണ്‍സിലര്‍മാരായ ജിന്‍സി രാജു, രമവിജയന്, കുഞ്ഞുമോള്‍ ജോര്‍ജ്, അനിത സജി, സുനിതാ വിമല്‍, ഇ.കെ ദീപ തുടങ്ങിയവര്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ ജാഥ ടൗണ്‍ ചുറ്റി പിറവം ബസ് സ്റ്റാന്‍ഡിനു സമീപം സമാപിച്ചു.