പി.എന്‍ പണിക്കര്‍ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വായിച്ചു വളരാം ജില്ല ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
പാമ്പാക്കുട എം.ടി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അനാമിക അനീഷ് ഒന്നാം സ്ഥാനവും രാമമംഗലം ഹൈസ്കൂളിലെ റിതിക സോണി രണ്ടാം സ്ഥാനവും നേടി.
കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മത്സരത്തിന് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഹരീഷ് ആര് നമ്പൂതിരിപ്പാട്, ജില്ലാ ഭാരവാഹികളായ ഇ.സി ജോസഫ്, ബെസ്സി ലാലന്, പ്രീത ബാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
വിജയികള്‍ക്ക് ജൂലൈ 18 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന വായന ക്വിസ്സില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് വൈസ് ചെയര്മാന് കെ .എന്‍ ബാലഗോപാല്‍ അറിയിച്ചു.