മുവാറ്റുപുഴ: മൂന്നര പതിറ്റാണ്ടായി കുടിവെള്ളം കിട്ടാക്കനിയായ നഗരസഭയുടെ കിഴക്കന്‍ മേഖലയായ കിഴക്കേക്കരയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി നഗരസഭ. 55 ലക്ഷം രൂപയുടെ പദ്ധതിക്കാണ് നഗരസഭ തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി 11 ാം വാര്‍ഡില്‍ പുഴയുടെ തീരത്ത് നടത്തിയ കിണര്‍ നിര്‍മ്മാണം പൂർത്തിയായി. വെള്ളം സംഭരിക്കാനായി ഉയര്‍ന്ന പ്രദേശമായ തൈക്കാവിന് സമീപം കൂറ്റന്‍ ജലസംഭരണിയുടെ നിർമ്മാണം തുടങ്ങി.
ഏകദേശം ഇരുനൂറോളം കുടുംബങ്ങള്‍ക്ക് പദ്ദതിയുടെ പ്രയോജനം നേരിട്ട് ലഭിക്കും. പദ്ധതികൊണ്ട് കൂടുതല്‍ പ്രദേശങ്ങളില്‍ കുടിവെളളം എത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സ്വന്തം ചിലവില്‍ വാര്‍ഡില്‍ കുടിവെള്ളമെത്തിച്ച് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി ഒപ്പം നില്‍ക്കുകയായിരുന്നു കൗണ്‍സിലറായ അജിമുണ്ടാട്ട്.
കൗണ്‍സില്‍ അംഗീകാരത്തോടു കൂടി പദ്ധതി പാസ്സാക്കി തയ്യാറാക്കി. തുടര്‍ന്ന് ഭൂഗര്‍ഭ ജല വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് കിണര്‍ സ്ഥാപിക്കാനായി സ്ഥാനനിര്‍ണ്ണയം നടത്തി ഫീസിബിളിറ്റി അനവദിക്കുകയും ചെയ്തു. കിണറിനായി ഭൂഗര്‍ഭ ജല വകുപ്പ് നിര്‍ദ്ധേശിച്ച അളവ് 8 മീറ്റര്‍ ആണ്. എന്നാല്‍ സ്റ്റോറേജ് കൂട്ടാന്‍ 11 മീറ്റര്‍ ആഴവും വ്യാസവും കൂട്ടിയാണ് കിണര്‍ നിര്‍മ്മിച്ചത്. തുടര്‍ന്ന് ഭൂഗര്‍ഭ ജലവകുപ്പ് വീണ്ടും ടെസ്റ്റ് നടത്തി പദ്ധതിയ്ക്ക് ആവശ്യമായ ജലം ഉണ്ട് എന്ന് സര്‍ട്ടിഫിയ്ക്കറ്റ് നല്‍കിയതായും കൗണ്‍സിലര്‍ അജിമുണ്ടാട്ട് പറഞ്ഞു.
ജലസംഭരണി നിര്മ്മിക്കാനായ അനുയോജ്യമായ സ്ഥലം ഉയര്‍ന്ന പ്രദേശത്ത് കണ്ടെത്തിയപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അളവില്ലാത്തതും പദ്ദതിക്ക് കുരുക്കായിരുന്നു. ഒടുവില്‍ ആവശ്യമായ സ്ഥലം സ്വകാര്യ വ്യക്തിയില്‍ നിന്നും വില കൊടുത്ത് വാങ്ങി നഗരസഭക്ക് നല്കി പദ്ദതിക്ക് തണലൊരുക്കിയും കൗണ്‍സിലര്‍ അജി മുണ്ടാട്ട് മാതൃകയായി.
ജലസംഭരണിയുടെ നിര്‍മാണോദ്ഘാടനം നഗരസഭാ ചെയര്മാന് പി.പി. എല്‍ദോസ് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലറും നഗരസഭ വികസന സ്റ്റാറ്റിംങ് കമ്മറ്റി ചെയര്‍മാനുമായ അജി മുണ്ടാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് സിനി ബിജു, പ്രതിപക്ഷ നേതാവ് ആര്. രാകേഷ്, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ നിസ അഷറഫ്, രാജശ്രീ രാജു, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ പ്രമീള ശിരീഷ് കുമാർ , ജോയിസ് മേരി ആന്റണി, ജിനു ആന്റണി. സെബി കെ. സണ്ണി, സുധാ രഘുനാഥ്, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ബിനു മോന്, അബ്ദുല്‍ സലാം, ശശി, മജീദ് പാലപ്പിള്ളില്‍, കബീര്‍ പട്ടമ്മാകുടി, ദീപു നാരായണന് എന്നിവര്‍ പങ്കെടുത്തു.