കേരളാസ്റ്റേറ്റ് ബാര്ബര്ബ്യൂട്ടീഷ്യന്സ് അസോസിയേഷന് മുവാറ്റുപുഴ താലൂക്ക് കമ്മിറ്റി യോഗം (കെ എസ് ബി എ ) മുവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രവി യോഗം ഉത്ഘാടനം ചെയ്തു. യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് കെ കെ രാജു അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറര്‍ എം ജെ അനു സംഘടനാ റിപ്പോര്‍ട്ടും താലൂക്ക് സെക്രട്ടറി വി എ ഷക്കീര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കെ എം അബ്ദുല്‍സലാം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ബ്ലോക്ക് കമ്മിറ്റികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചേരാന്‍ തീരുമാനിച്ചു. താലൂക്ക് ജനറല്‍ ബോഡി മാര്‍ച്ച് 4 വ്യാഴാഴ്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടത്തും. മാലിന്യ നിര്‍മാര്‍ജനം നടത്തുന്നതിന് ജില്ലാ കമ്മിറ്റി ഏല്പിച്ചിരിക്കുന്ന സര്‍ക്കാര്‍ അംഗീകൃത കമ്പനിയുമായി മുവാറ്റുപുഴയിലെ കെ എസ് ബി എ അംഗീകൃത ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് ഷോപ്പുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു യോഗം തീരുമാനിച്ചു.പാമ്പാക്കുട ബ്ലോക്കിലെ തൊഴിലാളിക്ക് കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സാ സഹായം താലൂക്ക് സെക്രട്ടറി വി എ ഷക്കീര്‍ കൈമാറി. താലൂക്ക് ജോയിന്റ് സെക്രട്ടറി ശങ്കര്‍ ടി ഗണേഷ് സ്വാഗതവും താലൂക്ക് ട്രഷറര്‍ കെ എം അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു