കോട്ടയം: മാങ്ങാനത്തുള്ള മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രി കാന്റീനില്‍ നിന്ന് നല്കിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം.
ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി കാന്റീന് അടപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.