രാജ്യത്തിന് വേണ്ടി സിങ്കപ്പൂരിൽ വച്ച് നടന്ന പതിനാറാമത് ഏഷ്യ പെസഫിക് ഷിറ്റോറിയു ചാമ്പ്യൻഷിപ്പിൽ ഇരുപത്തേഴോളം രാജ്യങ്ങളോട് പോരാടി ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടി രാജ്യത്തിന് അഭിമാനമായി മാറിയ കോതമംഗലം ഊന്നുകൽ സ്വദേശി ശ്രീ രഞ്ജിത് ജോസിന് കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് പൗരസ്വീകരണം നൽകി.
പൗരസമിതി ചെയർമാൻ അഡ്വ. പോൾ മുണ്ടയ്ക്കൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി പീച്ചക്കര അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മനോജ് ഗോപി,വൈസ് പ്രസിഡന്റ് ജിജി പുളിക്കൽ, റെനി കാക്കനാട്ട്, ടി.പി. മേരിദാസ്, ജോർജ്ജ് മനയാനി പുറത്ത്, കെ.എ.സൈനുദ്ദീൻ ബേസിൽ ചെങ്കര, ബോബി മണിത്തോട്ടം എന്നിവർ പ്രസംഗിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ് സ്വർണ്ണ മെഡൽ ജേതാവ് രഞ്ജിത് ജോസ് സംസാരിച്ചു.