മുവാറ്റുപുഴ: തപാല്‍ ദിനത്തില്‍ മുഖ്യമന്ത്രിക്ക് കത്തുകളയച്ച് വ്യത്യസ്ത പ്രതിഷേധവുമായി കെഎസ്യു. ഈ അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിലെ അപാകതകള്‍ പരിഹരിച്ച് അധിക ബാച്ചുകളും സീറ്റുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് കത്തുകളയച്ചും രാജ്യത്ത് എത്ര സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ടെന്നറിയാത്ത വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഇന്ത്യയുടെ ഭൂപടം അയച്ചുമാണ് വേറിട്ട സമരവുമായി കെഎസ്യൂ പ്രതിഷേധിച്ചത്.
കെഎസ്യൂ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുവാറ്റുപുഴ ഹെഡ് പോസ്റ്റ്ഓഫീസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് ജെറിന് ജേക്കബ് പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് ഉദ്ഘാടനം നിര്‍വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, കെഎസ്യൂ ജില്ലാ ജനറല്‍ സെക്രട്ടറി സല്മാന് ഒലിക്കല്‍, നേതാക്കളായ അരുണ്‍ വര്‍ഗീസ് പുതിയേടത്ത്, ആല്ബിന് കുര്യന്, ഇമ്മാനുവേല്‍ ജോര്‍ജ്, റയ്മോന്‍ സാബു, അസ്ലം കക്കാടന്‍, ഹാഷിം എ കെ, എവിന്‍ എല്‍ദോസ്, ഷാഫി കബീര്‍, മാഹിന്‍ പി ആസാദ്, സനു മോഹന്‍, എല്‍ദോസ് തങ്കച്ചന്, ബ്ലെസ്സണ്‍ ബിജു, അന്‍സല്‍, ബാദുഷ എന്നിവര്‍ നേതൃത്വം നല്കി.