ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കൊമ്പനാട് 62, 63 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണം പരിപാടി യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ബിനോയ് അരീക്കന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 8 മണിക്ക് ബൂത്ത് പ്രസിഡന്റ് പ്രിന്‍സ് മാത്യു പതാക ഉയര്‍ത്തി.
ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് റിജു കുര്യന്, മണ്ഡലം സെക്രട്ടറി ഷിബു വി.പി, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അമല്‍ പോള്‍, കെ.എസ്സ്.യു ബ്ലോക്ക് സെക്രട്ടറി ബേസില്‍ സണ്ണി, യൂത്ത് കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡന്റ് അലക്സ് ബിജു കുര്യന് എന്നിവര്‍ പ്രസംഗിച്ചു.