ലണ്ടന്‍/ കൊച്ചി: ബ്രിട്ടീഷ് പാര്‍ലമെന്റ് മുന്‍ എം.പി സ്ഥാനാര്‍ഥിയും, മുന്‍ കോണ്‍ഗ്രസ് നേതാവും ബിസിനസുകാരനുമായ Dr ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ വിവാഹിതനായി. എം.ബി.എ ബിരുദധാരിയും ഫാഷന്‍ ഡിസൈനറും തലസ്ഥാന നഗരിയില്‍ ടെക്സ്റ്റൈല്‍ ഷോറൂം ഉടമയും തിരുവല്ല സ്വദേശിനിയുമായ ടിന്റു കുരുവിളയാണ് (സ്നേഹമോള്) വധു.
പ്രശസ്ത സിനിമാതാരം നയന്‍താരയുടെ കസിനാണ് ടിന്റു. തിരുവനന്തപുരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളിയില്‍ ലളിതമായി നടന്ന വിവാഹ ചടങ്ങില്‍ ഏതാനും സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിപുലമായ വെഡിങ് റിസപ്ഷന് പിന്നീട് കൊച്ചിയില്‍ വെച്ച് നടത്തപ്പെടും.