മുവാറ്റുപുഴ : മൂവാറ്റുപുഴയിൽ വൻ രാസ ലഹരി വേട്ട. മൂന്ന് യുവാക്കൾ പിടിയിലായി. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച വൈകിട്ട് മുതൽ തുടങ്ങിയ പരിശോധനയിലാണ് മൂന്നുപേർ പിടിയിലായത്.
കോളേജ് വിദ്യാർത്ഥികൾ, സിനിമ മേഖലയിലെ ചിലർക്കുമായും കൊണ്ടുവന്ന രാസ ലഹരിയാണ് എക്സൈസ് പിടിച്ചെടുത്തത്. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ പെഴക്കപ്പള്ളി ആയിരുമല സ്വദേശിയായ ഷാജി മകൻ ഷാലിം ഷാജി (28), പുന്നൊപ്പടി പുത്തൻപുര വീട്ടിൽ കരയിൽ കിഴക്കേ കുടിയിൽ രമേശ് മകൻ ഹരീഷ് (27), കടാതി കരയിൽ തറവേലി വീട്ടിൽ ബാലു മകൻ സജിൻ (37)എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്നും 3280 മില്ലിഗ്രാം MDMA, അഞ്ച് ഗ്രാം കഞ്ചാവ് മൂന്ന് മൊബൈൽ ഫോണുകൾ, ഒരു തോക്ക് എന്നിവയും പിടിച്ചെടുത്തു. പ്രതികൾ മയക്ക് മരുന്ന് കടത്തിയ KL29L6030 മാരുതി സ്വിഫ്ട് കാറും പിടിച്ചെടുത്തു, പ്രതികളെ വ്യാഴാഴ്ച മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും,
വരും ദിവസങ്ങളിലും ലഹരി ഉപയോഗത്തിനെതിരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മാരായ കെ.എ നിയാസ്, ഇ എ. അസീസ്, പ്രിവൻ്റീവ് ഓഫീസർമാരായ പി ഇ ഉമ്മർ, എം എം ഷബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി ബി മാഹിൻ , നൗഷാദ്,ബിജു ഐസക്, പി എൻ. അനിത, എന്നിവരും പങ്കെടുത്തു.