മൂവാറ്റുപുഴ: ലോക വനിത ദിനമായ മാര്‍ച്ച് എട്ടിന് മൂവാറ്റുപുഴ വൈസ്മെന്‍ ടവേഴ്സ് ക്ലബ്ബിലെ മുതിര്‍ന്ന വൈസ് വുമണ്‍ ഐരാപുരം ശ്രീശങ്കര വിദ്യാപീഡം കോളേജ് ഇക്കണോമിക്സ് വിഭാഗം റിട്ടയേര്‍ഡ് പ്രൊഫസര്‍ ഹേമ വിജയനെ ആദരിച്ചു. അന്തരിച്ച വൈസ്മെന്‍ ഇന്റര്‍നാഷല്‍ മുന്‍ ഇന്‍ഡ്യ ഏരിയ പ്രസിഡന്റ് പി. വിജയകുമാറിന്റെ ഭാര്യയാണ്.
മൂവാറ്റുപുഴ മേള, വൈസ്മെന്‍ ഇന്റര്‍നാഷണല്‍, വൈ.ഡബ്ല്യു.സി. എ, ലയണ്‍സ് ക്ലബ്, തുടങ്ങിയ നിരവധി ഇന്റര്‍നാഷണല്‍ ചാരിറ്റി ക്ലബ്ബുകളുമായ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതോടൊപ്പം പൊതുപ്രവര്‍ത്തക എന്ന നിലയിലും, സാമൂഹിക, സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യം ആണ് പ്രഫസര്‍ ഹേമ വിജയന്.
ആദരിക്കല്‍ ചടങ്ങില്‍ ടവേഴ് ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജ് വെട്ടിക്കുഴി, ട്രഷാര്‍ സലിം പുളിനാട്ട്, റീജിയേണല്‍ വൈസഗയ് സുനില്‍ ജോണ്‍, ജയിംസ് മാത്യൂ, ദിയ വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു.