കരുനാഗപ്പള്ളി: പക്ഷികള്‍ക്ക് തണ്ണീര്‍കുടം ഒരുക്കി കൊച്ചു കൂട്ടുകാര്‍ മാതൃകയായി. വേനല്‍ക്കാലത്ത് വരണ്ടുണങ്ങിയ കാലാവസ്ഥയില്‍ പക്ഷികള്‍ ദാഹജലം കിട്ടാതെ വലയുന്ന അവസ്ഥയില്‍ അവര്‍ക്ക് തണ്ണീര്‍കുടം ഒരുക്കുകയായിരുന്നു കൊച്ചു കൂട്ടുകാര്‍. കേരള യൂത്ത് പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കിംസ് ഹെല്‍ത്ത് സിഎസ്സ്ആര് ട്രീ ആംബുലന്‍സിന്റെ സഹകരണത്തോടെ ചാച്ചാജി പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച പരിപാടി ചലച്ചിത്ര താരം വിനു മോഹന്‍ ഉദ്ഘാടനം ചെയ്തു.
കേരള യൂത്ത് പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് സുമന്‍ജിത്ത് മിഷ അധ്യക്ഷന്‍ ആയിരുന്നു. ചാച്ചാജി പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ ആര്. സനജന്‍ ആമുഖ പ്രസംഗം നടത്തി. കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം അനില്‍ കിഴക്കടത്ത്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ശബരീനാഥ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിലെ മുഴുവന്‍ കുട്ടികളും അവരുടെ വീടുകളില്‍ തണ്ണീര്‍കുടം ഒരുക്കും.