മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുട 17-ാം വാര്‍ഡില്‍ യുവതയുടെ കരുത്തുറ്റ ശബ്ദവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിജോര്ജ്ജിന്റെ തേരോട്ടം. വിദ്യര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന സജിജോര്‍ജ്ജ് മൂവാറ്റുപുഴ നഗരത്തില്‍ മുഖവുരയുടെ ആവശ്യമില്ലാത്ത യുവ നേതാവാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രായഭേദമന്യേ ഏവരും നെഞ്ചിലേറ്റിയ യുവനേതാവ്. കഴിഞ്ഞ 20 വര്‍ഷമായി മൂവാറ്റുപുഴ നഗരത്തില്‍ പൂര്‍ണ്ണമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനിടയിലും സാമൂഹ്യ സാംസ്ക്കാരിക, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വ്യക്തിത്വത്തിനുടമയുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിജോര്‍ജ്ജ്.
മൂവാറ്റുപുഴ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മൂവാറ്റുപുഴയുടെ നേതൃനിരയില്‍ മുന്നില്‍നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടെ സജിയിലെ സേവനം നഗരവാസികള്‍ നേരിട്ടറിയുന്നത്. കേരളം ജൈവ പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങണമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ ആ ദൗത്യം ഏറ്റെടുത്ത് മൂവാറ്റുപുഴ നഗരത്തിലെ തന്റെ പ്രവര്‍ത്തന പരിധിക്കുള്ളിലെ ഏക്കറുകണക്കിന് സ്ഥലത്താണ് പച്ചക്കറി കൃഷിചെയ്തത്. കൃഷിയിലേര്‍പ്പെട്ടവര്‍ക്കെല്ലാം കൃഷിഭവന്റെ സഹായം ലഭ്യമാക്കിക്കുന്നതിനും സജി മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും പച്ചക്കറിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ ശ്രമിക്കുകയാണ് ഈ യുവാവ്. ചെല്ലുന്ന വീടുകളിലെല്ലാം പച്ചക്കറി വിത്തുകളുടെ പാക്കറ്റുകള്‍ നല്‍കുകയും പച്ചക്കറി സ്വയം ഉല്പാദിപ്പിക്കേണ്ട ആവശ്യകതയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കിമാറ്റികൊണ്ടുള്ള വേറിട്ട പ്രചാരണ രീതിയാണ് സജി അവലംഭിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി വികസന സമതി അംഗമായി ചുമതലയേറ്റതോടെ ആശുപത്രിയുടെ മുഖച്ഛായ മാറ്റിയെടുത്തു. കേരളത്തിലെ മികച്ച ജനറല്‍ ആശുപത്രികളിലൊന്നായി മാറ്റിയെടുക്കുവാന്‍ സജിയുടെ പ്രവര്‍ത്തിയിലൂടെ കഴിഞ്ഞു. ഫുട്ബോള്‍ കളിയെ ആവേശമായി നെഞ്ചേറ്റുന്ന സജിയുടെ ശ്രമഫലമായാണ് മൂവാറ്റുപുഴയില്‍ മുടങ്ങി കിടന്ന സെവന്‍സ് ഫുട്ബോള്‍ മത്സരം ആരംഭിക്കുന്നത്. തുടര്‍ച്ചയായി മത്സരം നടത്തുന്നതിനു നേതൃത്വം വഹിച്ചതിലുടെ യുവാക്കളുടെ ആവേശമായി സജിജോര്‍ജ്ജ്.
എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയായിരുന്ന സജി ശക്തമായ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്കി ജയല്‍ വാസവും അനുഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് യുവജനസംഘടന രംഗത്ത് സജീവമായ സജി ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് യുവാക്കളുടെ ഹരമായി മാറുകയായിരുന്നു. തുടര്‍ന്നാണ് സി.പി.എം മൂവാറ്റുപുഴ മുന്‍സിപ്പല്‍ സൗത്ത് ലോക്കല്‍ സെക്രട്ടറിയാകുന്നത്.