മൂവാറ്റുപുഴ: ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് ബിഎസ്എന്‍എല്‍ ഓഫീസ് ഉപരോധിച്ചു. പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ ടാക്സില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഇളവ് നല്‍കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് കേരള കോണ്‍ഗ്രസ് (ജേക്കബ്) മൂവാറ്റു നിയോജക മണ്ഡലം കമ്മിറ്റി ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ സമരം നടത്തിയത്.
മണ്ഡലം പ്രസിഡന്റ ബിജു തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റെജി ജോര്‍ജ് ധര്‍ണ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മന്‍സൂര്‍ പാലം പറമ്പില്‍, എല്‍ദോസ് പാലപ്പുറം, മനു നെടുങ്കല്ല് എന്നിവര്‍ പ്രസംഗിച്ചു.