എറണാകുളം: അടിയന്തിര ആവശ്യങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. അതാത് സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കാകും ഈ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള ചുമതല നല്‍കുക എന്നും സാങ്കേതിക പ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ളവ എത്രയും വേഗം പരിഹരിച്ച് അധ്യായനം സുഖമമാക്കാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗണിത ലാബുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴു കോടിയിലധികം രൂപ ചിലവഴിച്ചു. ഏറ്റെടുക്കുന്ന വിവിധ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ഉപ സമിതി ചെയര്മാന് എം.ജെ ജോമി മുഖ്യപ്രഭാക്ഷണം നടത്തി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ റാണികുട്ടി ജോര്‍ജ്, ആശസനല്, കെ.ജി. ഡോണാ മാസ്റ്റര്‍, അംഗരാജ്യങ്ങളായ എ.എസ്. അനില്‍കുമാര്‍, കെ.വി രവീന്ദ്രന്, മനോജ് മുത്തേടന്‍, ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, ഷാരോണ്‍ പനയ്ക്കല്‍, എം ബി ഷൈനി, സെക്രട്ടറി ടിംമ്പിള് മാഗി പി എസ് എന്നിവര്‍ സംസാരിച്ചു.