ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കെഎസ്യൂ മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പെട്രോള്‍ പമ്പ് പരിപാടി സംഘടിപ്പിച്ചു. ലോക്ക്ഡൗണ്‍ മൂലം വലയുന്ന ജനങ്ങളെ ഇന്ധന വില വര്‍ധിപ്പിച്ച് വീണ്ടും പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കിയാണ് കെഎസ്യൂ വ്യത്യസ്തമായ സമര പരിപാടി സംഘടിപ്പിച്ചത്.
വന്‍തോതിലുള്ള ഇന്ധനവില വര്‍ദ്ധനവിന്റെ സാഹചര്യത്തില്‍ കെഎസ്യൂവിന്റെ ആഭിമുഖ്യത്തില്‍ പുത്തന്‍ സമരപരിപാടി എന്ന നിലയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കുന്നത് മാതൃകാപരമാണെന്നും, ഇന്ധനവില കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ കൈക്കൊള്ളണമെന്നും പ്രതിഷേധം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന് പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ജെറിന് ജേക്കബ് പോള്‍ അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളെ വലയ്ക്കുന്ന ജനദ്രോഹകരമായ ഇത്തരം നടപടികള്‍ക്ക് ഉടനടി പരിഹാരം കാണുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അതല്ലങ്കില്‍ ഇത്തരം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ.എസ്.യു ഭാരവാഹികള്‍ അറിയിച്ചു. നേതാക്കളായ ജോണ്‍ തെരുവത്ത്, റഫീഖ് പൂക്കടശേരി, ഹിപ്സണ്‍ എബ്രഹാം, പൈമോന്, മുഹമ്മദ് റഫീഖ്,ഫാസില്‍ സൈനുദ്ധീന്‍, ഷാഫി കബീര്‍, എവിന്‍ എല്‍ദോസ്,അമീര്‍ അലി, മാഹിന്‍ പി ആസാദ്, അമല്‍ എല്‍ദോസ് എന്നിവര്‍ നേതൃത്വം നല്കി.