വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ് മൂവാറ്റുപുഴ ടവേഴ്സിന്റെ ആഭിമുഖ്യത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്ന വീടുകളിലേക്ക് പലവ്യഞ്ജന കിറ്റുകളുടെ വിതരണം നടത്തി. ‘സമൂഹിക സേവനം ജനനന്മക്ക് എന്ന’ ആപ്ത വാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മൂവാറ്റുപുഴയിലെ അവശത അനുഭവിക്കുന്ന കുടുംബഗങ്ങള്‍ക്ക് എന്നും കാരുണ്യത്തിന്റെ സ്പര്ശനങ്ങള് നല്കുന്ന വൈസ്മെന്‍സ് ടവേഴ്സ് ക്ലബ്ബിന്റെ സേവന പദ്ധതികളുടെ ഭാഗമായിട്ടാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്.
വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജുവിന് കിറ്റുകള്‍ ക്ലബ് പ്രസിഡന്റ് ജയിംസ് മാത്യു കൈമാറി. ക്ലബ്ബ് സെക്രട്ടറി ആര്. ഹരിപ്രസാദ്, ആന്റണി രാജന്, ജോര്‍ജ് വെട്ടിക്കുഴി, സോമി ജൂബീഷ്, ടോയല്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.