കരുനാഗപ്പള്ളി : ഓച്ചിറയില്‍ നിരോധിത മയക്കുമരുന്നായ എം.ഡി എം .എ യുമായി യുവാവ് പിടിയില്‍. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കൊല്ലം സിറ്റി ഡാന്‍ സാഫ് ടീം ഓച്ചിറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓച്ചിറ ,വരവിള, കൊല്ലന്റഴികത്ത് കിഴക്കതില്‍, അല്‍ അമീന്(22) പിടിയിലായത്. ബാഗ്ലൂരില്‍ നിന്നും വരുന്ന സമയത്ത് ഓച്ചിറഭാഗത്ത് വച്ച് ഹൈവേയില്‍ ബസ്സിറങ്ങി പോകുന്ന സമയത്താണ്,11.920ഗ്രാം എം ഡി എം എ യും100 ഗ്രാംഗഞ്ചാവും പിടികൂടുന്നത്.
പിടിച്ചെടുത്ത എം.ഡി എം.എ യ്ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരും. ഗ്രാമിന് തുച്ഛമായ വിലയ്ക്ക് വാങ്ങി ഇവിടെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് മില്ലിഗ്രാമിന് 2500മുതല്‍ 3000 രൂപയ്ക്കാണ് വിതരണം നടത്തുന്നത്. കച്ചവടത്തില്‍ ഉള്ള കൊള്ളലാഭം മൂലമാണ് മാസത്തില്‍ രണ്ടും മൂന്നും പ്രാവശ്യം പോയി ലഹരി മരുന്നുകള്‍ കൊണ്ടുവന്ന് വില്‍ക്കുന്നത്. ആര്‍ക്കും സംശയം ഉണ്ടാകാതിരിക്കാന്‍ ജീന്‍സില്‍ തയ്യല്‍ ഇളക്കി മയക്കുമരുന്ന് അതിനകത്ത് ഒളിപ്പിച്ച നിലയില്‍ ആണ് കടത്തുന്നത്. ഈസ്റ്റര്‍, ബക്രിദ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്നതാണ്. കൊല്ലം സിറ്റി ഡാന്‍സാഫ് ടീം ലഹരി കടത്തുന്നവരെ നിരീഷിച്ച് വരുക ആയിരുന്നു .
കൊല്ലം ജില്ലാ പോലീസ് മേധാവി ടി. നാരായണന് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആന്റി നര്‍ക്കോട്ടിക് ഡി വൈഎസ്പി സോണി ഉമ്മന്‍ കോശി, സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി അശോക് കുമാര്‍ ,ഇന്‍സ്പെക്ടര്‍ വിനോദ്, എസ്. ഐ.മാരായ ജയകുമാര്‍ , നിയാസ്, എ.എസ്.ഐ സന്തോഷ്, ഡാന്‍ സാഫ് ടീം അംഗങ്ങളായ ബൈജു ജെറോം, സജു, സീനു, മനു , രിപു, രതീഷ്, ലിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.