മൂവാറ്റുപുഴ: മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കും പെയിന്റിങ്ങിനുമായി 55-ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.
10-വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച മിനി സിവില്‍ സ്റ്റേഷനിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ടോയിലറ്റുകളുടെ അറ്റകുറ്റപ്പണികള്‍, പെയിന്റിംഗ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഏല്ലാ ഓഫീസുകളും സിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്. ആര്.ഡി.ഒ ഓഫീസ്, താലൂക്ക് ഓഫീസ്, മിനി ഓഡിറ്റോറിയം, ആര്.ടി.ഒ ഓഫീസ്, സബ് ട്രഷറി, ജില്ലാ ട്രഷറി, കൃഷി ഭവന്, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, എപ്ലോയിമെന്റ് ഓഫീസ്, ജില്ലാ ട്രൈബല്‍ ഓഫീസ്, താലൂക്ക് സ്റ്റാസ്റ്റിക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ജി.എസ്.ടി.ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ ഓഫീസ്, മേജര്‍ ഇറിഗേഷന്‍ ഓഫീസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസ്, വനിത-ശിശു വികസന ഓഫീസ്, പോസ്റ്റ് ഓഫീസ്, അങ്കമാലി-ശബരി റെയില്‍വെ ഓഫീസ്, ജില്ലാ പ്രൊവേഷണല് ഓഫീസ്, താലൂക്ക് വ്യവസായ ഓഫീസ്, ഇ.എസ്.ഐ ഹോസ്പിറ്റല്‍, ഡയറി എക്സറ്റഷന്‍ ഓഫീസ്, ലേബര്‍ ഓഫീസ്, ക്വാളിറ്റി കണ്ട്രളര് ഓഫീസ്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസ് അടക്കമുള്ള ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരടക്കം ആയരക്കണക്കിന് ആളുകളാണ് പ്രതിദിനം സിവില്‍ സ്റ്റേഷനിലെത്തുന്നത്. പത്ത് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സിവില്‍ സ്റ്റേഷനിലെ ടോയിലറ്റ് കോംപ്ലക്സുകള്‍ അടക്കം നവീകരിക്കണമെന്ന് ജിവനക്കാരുടെ സംഘടനകള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സിവില്‍ സ്റ്റേഷന് നവീകരണത്തിന് 55-ലക്ഷം രൂപ അനുവദിച്ചത്.