മൂവാറ്റുപുഴ: കേന്ദ്ര സർക്കാർ ജനാധിപത്യ വിരുദ്ധമായി അടിച്ചേല്പിച്ച കർഷക വിരുദ്ധ നിയമത്തിന് എതിരെ നിയമ നിർമ്മാണം നടത്താൻ പിണറായി സർക്കാർ തയ്യാറാകണമെന്ന് യു.ഡി.എഫ്. സംസ്ഥാന സെക്രട്ടറി അഡ്വ.ജോണി നെല്ലൂർ എക്സ് എം.എൽ.എ. ആവശ്യപ്പെട്ടു. നിയമസഭയിൽ പ്രതിഷേധ പ്രമേയം പാസ്സാക്കിയത് കൊണ്ട് മാത്രം കർഷകർക്ക് യാതൊരു പ്രയോജനം ലഭിക്കില്ലെന്നും, സംസ്ഥാനങ്ങളുടെ “കൺകറൻസ് ” ലിസ്റ്റിൽപ്പെട്ടതിനാൽ പ്രത്യേക അവകാശമുപയോഗിച്ച് പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ സ്വീകരിച്ചതു പോലെ നിയമനിർമാണം നടത്തി എൽ.ഡി.എഫ്.സർക്കാർ ആത്മാർത്ഥത തെളിയിക്കണമെന്നും ജോണി നെല്ലർ ആവശ്യപ്പെട്ടു. ഡൽഹിയിൽ നടക്കുന്ന ദേശീയ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു് യു.ഡി.എഫ്. മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മററി നെഹൃ പാർക്കിൽ സംഘടിപ്പിച്ച ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് – നിയോജക മണ്ഡലം ചെയർമാൻ അഡ്വ.കെ.എം.സലിം അദ്ധ്യക്ഷനായി. കൺവീനർ കെ.എം.അബ്ദുൾ മജീദ്, ഫ്രാൻസിസ് ജോർജ്ജ് എക്സ്- എം.പി., കെ.പി.സി.സി.സെക്രട്ടറി തോമസ് രാജൻ, മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് ,ജോയി മാളിയേക്കൽ, വിൻസെൻ്റ് ജോസഫ്, പി.എം. അമീർ അലി, പി.എ. ബഷീർ, പി.എസ്.സലിം ഹാജി, ജോസ് പെരുമ്പിള്ളിക്കുന്നേൽ, പായിപ്ര കൃഷ്ണൻ, ബേബി ജോൺ, ടോമി പാലമല ,പി.എച്ച്.മൻസൂർ, തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രീൻ ആർമി പള്ളിപ്പടി ഫുട്ബാൾ ടീമിനെ അനുമോദിച്ചു.