എറണാകുളം: രാഷ്ട്രത്തിനായി ജീവന് ത്യജിച്ച സൈനികരോടുള്ള ആദരസൂചകമായി സംഘടിപ്പിക്കുന്ന സായുധ സേന പതാക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ പതാക വില്‍പ്പനയും ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍വഹിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ടയേര്‍ഡ് കേണല്‍ എം.ഒ. ഡാനിയല്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.കെ. ഷിബു, റിട്ടയേര്‍ഡ് ലെഫ്.കേണല്‍ വി. വെങ്കടാചലം, എന്‍.സി.സി. കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.