മൂവാറ്റുപുഴ : മുണ്ടകൈ- ചൂരല്‍മല പ്രദേശങ്ങളില്‍ സഹായ ഹസ്തവുമായി മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ്. മഹല്ല് അംഗങ്ങളില്‍ നിന്നും ശേഖരിച്ച 3.5 ലക്ഷം രൂപ ദുരന്തത്തില്‍പ്പെട്ട വിവിധ മതസ്ഥരായ എട്ടു കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.
ഇമാം ഷിഹാബുദ്ദീന് ഫൈസി , മഹല്ല് പ്രസിഡന്റ് പി.എം. അബ്ദുല്‍ സലാം, സെക്രട്ടറി എം.എം. കൊച്ചു മുഹമ്മദ്, കെ.എം. അബുലൈസ്, എ.ഇ. അബ്ദുല്‍ സലാം, പി.എസ്. അഷറഫ്, ജെസല്‍ പടിഞ്ഞാറേചാലില്‍ ,പി.സി.പി. സിറാജ്, അജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്.