മൂവാറ്റുപുഴ: മുടവൂര്‍ തവളക്കവലയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓപ്പം താമസിച്ച കുടുംബത്തെ കാണാനില്ല. തവളക്കവല കൊച്ചുകുടിയില്‍(കുന്നത്ത്) തോമസ് പോളിന്റെ ഉടമസ്ഥതയിലുള്ള വീടന്റെ ഔട്ട് ഹൗസില്‍ താമസിച്ചിരുന്ന ആസാം സ്വദേശി ബാബുള്‍ ഹുസൈന്(40)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തിനടുത്ത് പഴക്കമുണ്ടെന്നും, ആളെ തിരിച്ച് അറിയാന്‍ സാധിക്കാത്ത നിലയില്‍ പുഴു അരിച്ച നിലയിലുമാണെന്നും പോലീസ് പറഞ്ഞു.
തോമസ് പോളിന്റെ ഉടമസ്ഥതയിലുള്ള വീടന്റെ ഔട്ട് ഹൗസില്‍ താമസിച്ചിരുന്ന ബാബുളിനെ തോമസിന്റെ സഹോദരന് വര്‍ഗീസാണ് വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ബാബുളും, ഭാര്യയും, ഭാര്യ സഹോദരിയും, കുട്ടിയുമാണ് ഔട്ട്് ഹൗസില്‍ താമസിച്ചിരുന്നത്. ബാബുളിന്റെ മരണത്തിനെ തുടര്‍ന്ന് ഇവരെയും കാണാനില്ല. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.