മൂവാറ്റുപുഴ : ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഡ്വ:ഡീന്‍ കുര്യാക്കോസ് എം പി ആവോലി ഗ്രാമ പഞ്ചായത്തില്‍ നന്ദി പ്രകാശനം നടത്തി .
പഞ്ചായത്തിലെ നന്ദി പ്രകാശന പര്യടനം ഇന്നലെ പൂര്‍ത്തികരിച്ചു.
അവോലി പുളിക്കായത്ത് കടവില്‍ നിന്നും ആരംഭിച്ച് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി നിര്‍മല കോളേജ് ഹോസ്റ്റല്‍ ജംഗ്ഷനില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും വോട്ടര്‍മാരെ നേരിട്ട് കണ്ട് എം പി നന്ദി അറിയിച്ചു.
ആവോലി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെയര്മാന് ജോര്‍ജ് തെക്കുംപുറം, കണ്‍വിനര്‍ കെ പി മുഹമ്മദ് , കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു പരീക്കന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, വൈസ് പ്രസിഡന്റ് ബിജു മുള്ളന്ങ്കുഴി,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഫാറൂഖ് മടത്തോടത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജോ സണ്ണി തുടങ്ങിയവര്‍ നേത്രത്വം നല്കി.
പഞ്ചായത്തംഗങ്ങളായ അഷറഫ് മൈതീന്‍ ,ഷെഫാന്‍ വി എസ് , ബിന്ദു ജോര്‍ജ്, ആന്‍സമ്മ വിന്‍സെന്റ് വിവിധ കക്ഷി നേതാക്കളായ ജോജി ജോസ് , സിറില്‍ ജോസഫ് , ലിയോ എം എ , സിബി സെബാസ്റ്റ്യന്‍, ജമാന്‍ യു പി അജാസ് എ എസ്, റിയാദ് വി എം , നൂഹ് പി എം , അജാസ് പി എസ് , ജയദേവന്, സന്തോഷ് റ്റി പി , തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.