മൂവാറ്റുപുഴ: : കോവിഡ് റിപ്പോർട്ട് ചെയ്തതിനാൽ , പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കണ്ടൈൻമെൻ്റ് സോണും ,7,8 വാർഡുകളും,പൈങ്ങോട്ടൂർ പഞ്ചായത്ത് നാലാംവാർഡും മൈക്രോ കണ്ടൈൻമെൻ്റ് സോണുമായ സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേർന്നത് .ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തീരുമാനിച്ച കണ്ടെയ്മെന്റ് സോണുകൾക്ക് പുറമെ മുഴുവന്‍ പ്രദേശത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഉന്നതത യോഗത്തില്‍ തീരുമാനിച്ചു. രോഗികളുമായി പ്രൈമറി കോൺടാക്ടിൽ ഏര്‍പ്പെട്ടവരെ ക്വോറൻ്റൈനിൽ പ്രവേശിപ്പിച്ചു കഴിഞ്ഞു .. പോത്താനിക്കാട് പഞ്ചായത്തിൽ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ രാവിലെ 7മുതല്‍ വൈകിട്ട് ഏഴ് വരെ നിജപ്പെടുത്തി. കൂടുതൽ സമ്പർക്ക രോഗികൾ ഉണ്ടാകുമെന്ന നിർദ്ദേശം കണക്കിലെടുത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് തീരുമാനം. ഉന്നതതല യോഗങ്ങൾ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി അബ്രഹാം, പൈങ്ങോട്ടൂരിൽ പ്രസിഡൻ്റ് ഡായി തോമസ് എന്നിവർ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ആർ ഡി ഒ ചന്ദ്രശേഖരൻ നായർ ,തഹസീല്‍ദാര്‍ റേച്ചൽ വർഗീസ് , മെഡിക്കല്‍ ഓഫീസര്‍ ഡോ.സുജേഷ്, ജനപ്രതിനിധികൾ പോലീസ് ,റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവര്‍ സംബന്ധിച്ചു.