കെ.എം ഷാജി എം.എല്‍.എയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനായി നല്കിയ അപേക്ഷ കോഴിക്കോട് കോര്പ്പറേഷന് തള്ളി. പിഴവുകള്‍ തിരുത്തി വീണ്ടും അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അനധികൃത നിര്‍മ്മാണം കണ്ടെത്തിയ നഗരസഭ ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു.
അനുമതി നല്കിയതിനേക്കാള് കൂടുതല്‍ സ്ഥലത്ത് വീട് നിര്‍മ്മിച്ചതിനാണ് കോഴിക്കോട് കോര്പ്പറേഷന് കെ.എം ഷാജിക്കെതിരെ നടപടി തുടങ്ങിയത്. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് വീടിന്റെ ഉടമയായ കെ.എം ഷാജിയുടെ ഭാര്യ കെ.എച്ച് ആശക്ക് നോട്ടീസ് നല്‍കിയിരുന്നു.
കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വീട് ഇ.ഡിയുടെ ആവശ്യപ്രകാരം കോര്പ്പറേഷന് അളവെടുത്തപ്പോഴാണ് അനധികൃത നിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടത്.