കാസര്‍കോട്: അമ്പലത്തറയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കണ്ണോത്ത് സ്വദേശി ബീന(40)യാണ് മരിച്ചത്. ദാമോദരന്‍ അമ്പലത്തറ പൊലീസില്‍ കീഴടങ്ങി.
ഞായറാഴച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. രാവിലെ ബീനയെ രക്തത്തില്‍ കുളിച്ച് മരിച്ചു നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ദാമോദരന്‍ ഭാര്യയെ കഴുത്തും ഞെരിച്ചും ഭിത്തിയില്‍ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കൊലപാതകം നടത്തിയതിനുശേഷം ദാമോദരന്‍, വിവരം ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇവര്‍ക്ക് 21 വയസ്സുള്ള മകനുണ്ട്. ഡല്‍ഹിയില്‍ മൊബൈല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. സംഭവ സമയത്ത് മകന് വീട്ടില്‍ ഉണ്ടായിരുന്നില്ല.