മൂവാറ്റുപുഴ: മുളവൂർ സ്വദേശിനി ഹജ്ജുമ്മ മക്കയിൽ മരണപ്പെട്ടു.
ഇല്ലത്തു കുടിയിൽ ഖമറുദീന്റെ ഭാര്യ സൈനബ (56) യാണ് മക്ക മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
മൃതദേഹം ഖബറടക്കം നടത്തി.
മക്കൾ: ദിൽ ഷാദ്, ദിൽഷ, ദിൽ ജ.
മരുമക്കൾ: നജീബ്, അബിൻ ഷാ, ആമിനു.