യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപത്യത്തിനും, സ്വേച്ഛാദിപത്യത്തിനുമെതിരായി ജനങ്ങള്‍ ഉയര്‍ന്നു നില്ക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിനൂടെ കാണാന്‍ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് കടപുഴകുമെന്നും, ബിജെപിയുടെ അഡ്രസ് പോലുമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വിധിയെഴുത്തായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു. പ്രിതിപക്ഷത്തിന്റെ സ്വീകാര്യത വനോളം ഉയര്‍ത്തിയ സമയമാണ് ഇത്. പ്രളയം തന്നെ മനുഷ്യനിര്‍മിതമാണെന്ന് തെളിയിക്കപ്പെട്ടു. പ്രളയത്തില്‍പ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ല. കൊള്ളയും, അഴിമതിയും നടത്തിയ ദുര്‍ഭരണത്തിനെതിരെ വിധിയെഴുത്തുണ്ടാകും’- രമേശ് ചെന്നിത്തല പറഞ്ഞു.
അയപ്പഭക്തന്മാരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ച സര്‍ക്കാരാണ് ഇത്. അയ്യപ്പ കോപവും, ദൈവ കോപവും, ജനങ്ങളുടെ കോപവും പിണറായി സര്‍ക്കാരിനുണ്ട്. നിരീശ്വരവാദിയായ പിണറായി വിജയന് ഇപ്പോള്‍ അയ്യപ്പന്റെ കാല് പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.