മുവാറ്റുപുഴ : മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നുവെന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനിഷ് എം. മാത്യുവിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരസഭയുടെ കീഴിലുള്ള വളക്കുഴി ഡംബിംങ്ങ് യാര്‍ഡ് സന്ദര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെയും ലോക ബാങ്കിന്റെയും സഹായത്താല്‍ പത്ത് കോടി രൂപ മുടക്കി മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടിയന്തിരമായി മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രദേശവാസികളുടെ ആശങ്കള്‍ പരിഹരിക്കണമെന്നും ഡംബിംഗ് യാര്‍ഡ് തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു. നഗരസഭ മെല്ലേപോക്ക് നയമാണ് സ്വീകരിക്കുന്നതെങ്കില്‍ പ്രദേശവാസികളെ അണിനിരത്തി പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തുവരുമെന്നും അനീഷ് നഗരസഭ ഭരണത്തെ അറിയിച്ചു.
മൂവാറ്റുപുഴ നഗരസഭ ഡംബിംഗ് യാര്‍ഡിലെ മുഴുവന്‍ ലെഗസി വേസ്റ്റും ഭൂമിയും നിലവിലെ പ്രോജക്ടിന് കീഴില്‍പ്പെടുത്തി ബയോ റമഡിയേഷന്‍ വിധേയമാക്കുക, നിലവില്‍ പകുതി സ്ഥലത്ത് മാത്രമാണ് ബയോ മൈനിംഗ് നടക്കുന്നത് ബാക്കി പകുതി സ്ഥലത്ത് ഫുഡ് വേസ്റ്റ് പ്രോസസിംഗ് നടക്കുന്നു. ഇതുമൂലം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പരിസര മലിനീകരണം ഭാവിയിലും തുടരും.
60 വര്‍ഷങ്ങളായി തുടരുന്ന നാട്ടുകാരുടെ ദുരിതത്തിന് അറുതി വരുത്താന്‍ കഴിയണം.. മുനിസിപ്പാലിറ്റി ഉറവിട ജൈവ മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുമ്പോള്‍ ഹോട്ടലുകാര്‍ /ഹോസ്റ്റലുകാര് /കാറ്ററിംഗ് കാര്‍ /ഫ്ലാറ്റ് കാര്‍/ ഫുഡ് വേയ്സ്റ്റുകള്‍ ഉത്പാദിപ്പിക്കുന്നവര്‍/പച്ചക്കറിമാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള വേസ്റ്റുകള്‍ ഇവിടേക്ക് എത്തുകയില്ല. സര്‍ക്കാര്‍ നയമായ ഉറവിട ജൈവ മാലിന്യ സംസ്കരണത്തെ അട്ടിമറിക്കുകയും അതുവഴി ജനങ്ങള്‍ക്ക് ദുരിതം വിതക്കുകയുമാകാമെന്നാണ് മൂവാറ്റുപു നഗരസഭ ഭരണം ആഗ്രഹിക്കുന്നതെങ്കില്‍ നടക്കില്ലെന്ന് അനീഷ് എം.മാത്യു ഓര്‍മ്മിപ്പിച്ചു. കര്‍ഷക സഘം ഏരിയ സെക്രട്ടറി യു.ആര്.ബാബു, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ സോമന് ലോക്കല്‍ സെക്രട്ടറിമാരായ കെ.ജി. അനില്‍ കാര്‍, റിയാസ് ഖാന് സമരസമിതി നേതാക്കളായ കെ.എ. ഷിഹാബ്, പി.എം. അലി കെ.കെ. കുട്ടപ്പന്, രമേഷ്, ബാവു എന്നിവരും അനീഷിനോടൊപ്പം ഉണ്ടായിരുന്നു.