കൊല്ലം : പണിമുടക്ക് ദിനത്തില്‍ കെ എസ് ആര് ടി സി ബസുകള്‍ നശിപ്പിച്ച ജീവനക്കാര്‍ അറസ്റ്റില്‍. കൊട്ടാരക്കര കെ എസ് ആര് ടി സി ഡിപ്പോയിലെ ഡ്രൈവന്മാരെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്.
ജീവനക്കാര്‍ പണിമുടക്കിയ ദിവസം എട്ട് കെ എസ് ആര് ടി സി ബസുകളുടെ വയറിംഗ് കിറ്റുകളാണ് നശിപ്പിച്ചത്. നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര് വ്യക്തമാക്കിയിരന്നു. ഇതോടെ പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെ എസ് ആര് ടി സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തിയത്. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. പണിമുടക്കില്‍ നിരവധി സ്ഥലങ്ങളില്‍ സര്‍വീസ് മുടങ്ങിയിരുന്നു.