കൊച്ചി: ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ സഹകരണ സമഗ്ര പുരസ്കാരത്തിനു പ്രഥമ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അര്‍ഹനായി. 2022 ജനുവരി 6 ന് വൈകിട്ട് 6 മണിക്ക് കോലഞ്ചേരി പെട്രോസ് കണ്വെന്ഷന് സെന്റര്‍ നടക്കുന്ന ബിഎഐ മുവാറ്റുപുഴ സെന്റര്‍ ചെയര്മാന് ആയി തിരഞ്ഞെടുത്ത പിലക്സി കെ വര്‍ഗ്ഗീസ് നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹന ചടങ്ങില്‍വച്ച് കേരളത്തിന്റെ സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് അവാര്‍ഡ് സമ്മാനിക്കും.
ബിഎഐ മുവാറ്റുപുഴ സെന്റര്‍ ചെയര്മാന് സാബു ചെറിയാന് അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എംപി, ബിഎഐ ദേശീയ പ്രസിഡന്റ് ആര് എന്‍ ഗുപ്ത, അഡ്വ. പിവി ശ്രീനിജന് എംഎല്‍എ, ഡോ മാത്യു കുഴല്നാടന് എംഎല്‍എ, ബിഎഐ സംസ്ഥാന ചെയര്മാന് നജീബ് മണ്ണയില്, മുന്‍ സംസ്ഥാന ചെയര്മാന് പോള്‍ ടി മാത്യു, രാജേഷ് മാത്യു, എല്‍ദോ തോമസ്, ബൈജു തെക്കേക്കര, ജോര്‍ഡി എബ്രഹാം, അബി മാത്യു ജോസഫ് ജോണ്‍, സാബു തോമസ് എന്നിവര്‍ സംസാരിക്കും.