കോഴിക്കോട് എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവന് സ്വര്‍ണം മോഷണം പോയി. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യില്‍ നിന്നാണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മോഷ്ടാക്കള്‍ അലമാര കുത്തിപ്പൊളിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അലമാരയുടെ സമീപത്ത് തന്ന ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നതെന്നാണ് സൂചന. വീടുമായി അടുത്ത പരിചയമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.