പത്തനംതിട്ട റാന്നിയില്‍ തെരുവു നായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ തെരുവു നായയുടെ ഒന്‍പത് കടികളാണ് ഏറ്റത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പേവിഷ ബാധയ്ക്കെതിരെയുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. രണ്ട് വാക്സിന് പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.
രണ്ടാഴ്ച്ച മുന്‍പാണ് പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയെ പാല്വാങ്ങാന് പോകുന്നതിനിടെ തെരുവുനായ അക്രമിച്ചത്.