കൊച്ചി: കേരള അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം മേഖല ഓഫീസിന്റെ ഉത്ഘാടനം എറണാകുളം മാര്‍ക്കറ്റ് റോഡ്, ലക്കി സ്റ്റാര്‍ ബില്‍ഡിംഗില്‍ ബോര്‍ഡ് ചെയര്മാന് കെ എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍ വി വി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നദീറ പി എ, യൂണിയന് പ്രതിനിധികളായ എം ജി അജയന്, ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. അതുല്‍ ഹരികുമാര്‍ നന്ദി രേഖപ്പെടുത്തി.