മുവാറ്റുപുഴ : മുവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ഈ കാര്യങ്ങള്‍ കെ.ആര്.എഫ്.ബി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
എസ്റ്റിമേറ്റില്‍ മാറ്റം വരുത്താതെ തന്നെ ഈ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനാണ് ശ്രമിക്കുന്നത്. കോണ്‍ക്രീറ്റ് ചെംബറുകള് സ്ഥാപിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശരിയല്ല. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമ്പോള്‍ ഈ കാര്യത്തിലുള്ള ആശങ്കക്ക് അടിസ്ഥാനം ഇല്ലാതെയാകുമെന്ന് എംഎല്‍എ പറഞ്ഞു. ആര്.എം.യു സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 9 ആര്.എം.യുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ആര്.എം.യു സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ ഭൂഗര്‍ഭ വൈദ്യുത ലൈനുകള്‍ സ്ഥാപിക്കുന്ന നടപടികളിലേക്ക് നടക്കുവാന്‍ സാധിക്കും. ഇതോടെ നഗരത്തിലെ വൈദ്യുതി പോസ്റ്റുകള്‍ നീക്കം ചെയ്യും. വേഗത്തില്‍ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.