തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓഫിസിന്റെ തകരാറിലായ പൂട്ട് പൊളിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ആശാരിയുടെ സഹായത്തോടെ പൂട്ട് തകര്‍ത്തു അധ്യക്ഷ അജിത തങ്കപ്പന് അകത്തു കയറിയത്.
തുടര്‍ന്ന് പുതിയ പൂട്ട് പിടിപ്പിച്ചു. നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് താക്കോലുമായി നഗരസഭ ഓഫീസില്‍ എത്തിയെങ്കിലും പൂട്ട് തുറന്നു അകത്തു കയറാന്‍ നഗരസഭാധ്യക്ഷയ്ക്ക് കഴിഞ്ഞിരുന്നില്ല.
പ്രതിപക്ഷം പൂട്ട് നശിപ്പിച്ചെന്നായിരുന്നു ആരോപണം. പൂട്ട് തകര്‍ത്തതില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷം അറിയിച്ചു.