മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസ് എം.പി. ഇന്ന് (വെള്ളി) പാലക്കുഴ, ആരക്കുഴ, മാറാടി പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ 7ന് വടക്കന്‍ പാലക്കുഴയില്‍ നിന്നാരംഭിച്ച് ഉച്ചക്ക് 2 മണിക്ക് ഉല്ലാപ്പിള്ളിയില് സമാപിക്കും. ശനിയാഴ്ച പായിപ്ര, വാളകം, ആവോലി പഞ്ചായത്തുകളിലും, മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണിലും പര്യടനം നടത്തുമെന്ന് യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്മാന് കെ.എം. സലിമും, കണ്‍വീനര്‍ കെ.എം.അബ്ദുല്‍ മജീദും അറിയിച്ചു.