യു.ഡി.എഫ്. 100 ല്‍ പരം സീറ്റുകളുമായി അധികാരത്തില്‍ വരുമെന്നും മദ്ധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസ്സിനെ ഷീണിപ്പിച്ചാല് യു.ഡി.എഫിന് മദ്ധ്യകേരളത്തില്‍ ക്ഷീണം സംഭവിക്കുമെന്നും പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ്. മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ നിയോജക മണ്ഡലം സ്പെഷ്യല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. നിയോജക മണ്ഡലത്തിലെ പാര്‍ട്ടിയുടെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും സമ്മേളനത്തില്‍ സ്വീകരണം നല്കി.
നിയോജക മണ്ഡലം പ്രസിഡന്റ് ജോളി നെടുങ്കല്ലേല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്ജ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ. ജോണി നെല്ലൂര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ജോസ് വള്ളമറ്റം, ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, വിന്‍സെന്റ് ജോസഫ്, ജില്ലാവൈസ് പ്രസിഡന്റ്, ടോമിപാലമല, എ.യു. വര്‍ക്കി, ഷൈസന്‍ മാങ്കുഴ, ജില്ലാട്രഷറര്‍ റോയി മൂഞ്ഞനാട്ട്, ജില്ലാസെക്രട്ടറി ടോം കുര്യാച്ചന്, കുട്ടപ്പന്‍പിള്ള, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ജോമോന് കുന്നുംപുറം, സെക്രട്ടറി കെ.എം. ജോര്‍ജ്, എന്‍.ജെ. ജോര്‍ജ്, ജോസ് അഗസ്റ്റിന് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.