പെരുമ്പാവൂർ : എം സി റോഡിലെ പുല്ലുവഴി ഡബിൾ പാലം പൊളിക്കുന്നത് മണ്ഡല കാലം കഴിയുന്നതുവരെ നീട്ടി വച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു . സാധാരണ ഉള്ളതിലും വളരെ കൂടുതൽ വാഹനങ്ങളാണ് മണ്ഡലകാലത്ത് പെരുമ്പാവൂരിലൂടെ കടന്നുപോകുന്നത് .പാലം പൊളിച്ചു പണിയുന്ന സാഹചര്യത്തിൽ വാഹനങ്ങൾ മാറ്റി തിരിച്ചുവിടാനുള്ള ഗതാഗത ക്രമീകരണം നാളെ മുതൽ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു .
ഇതേ തുടർന്ന് പല കോണുകളിൽ നിന്ന് ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ ജനുവരി 20 മുതൽ ഗതാഗത ക്രമീകരണം നടത്തിയാൽ മതിയെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി .