സിപിഐഎം പാലാ ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും. സമ്മേളന നഗറിലേക്ക് ആവശ്യമുള്ള കൊടി, കൊടിമരം, കാപ്പിയും കയറും, ബാനര്‍, ഛായാചിത്ര ജാഥകള്‍ പാലാ ഏരിയായിലെ വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച് വൈകിട്ട് രാമപുരം അമ്പലം കവലയില്‍ എത്തും. അവിടെ നിന്നും പൊതുപ്രകടനമായി സമ്മേളന നഗര വേദിയില്‍ എത്തി സമ്മേളനം ആരംഭിക്കും. പതാക ജാഥകള്‍ വയലാ സ്കൂള്‍ കവലയിലെ കെ.ഒ വാസുദേവന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് ബേബി വര്‍ക്കി ക്യാപ്റ്റനായുള്ള ജാഥ കെ.കെ ഗിരീഷ് ഉദ്ഘാടനം ചെയ്യും.
പാലാ പി പ്രശാന്ത് കുമാര്‍ (തമ്പി) സ്മൃതി മണ്ഡപത്തില്‍ നിന്ന് കെ. അജി ക്യാപ്റ്റനായുള്ള ജാഥ ഷാര്‍ളി മാത്യു ഉദ്ഘാടനം ചെയ്യും. കൊടിമര ജാഥകള്‍ വെളിയന്നൂരീല് നിന്ന് വി. കെ ശേഖരന് നായരുടെയും എം. വി രാജന്റെയും സ്മൃതി മണ്ഡപത്തില്‍ നിന്ന് സി.കെ രാജേഷ് ക്യാപ്റ്റനായിട്ടുള്ള ജാഥ സജേഷ് ശശി ഉദ്ഘാടനം ചെയ്യും. ഉഴവൂര്‍ മോനിപ്പള്ളി കവലയിലെ എം. സുകുമാരന്‍ നായര്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് സോമനാഥപിള്ള ക്യാപ്റ്റനായിട്ടുള്ള കൊടിമരം ജാഥ ഷെറി മാത്യു ഉദ്ഘാടനം ചെയ്യും.
മേവട കവലയിലെ ഭവാനി സ്മൃതി മണ്ഡപത്തില്‍ നിന്ന് കപ്പിയും കയറും ജാഥകള്‍ ബെന്നി സെബാസ്റ്റ്യന്‍ ക്യാപ്റ്റനായിട്ടുള്ള ജാഥ ടി.ആര് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുത്തോലി കവലയിലെ സുമതി സ്മൃതി മണ്ഡപത്തില്‍ നിന്ന് കെ.എസ് പ്രദീപ്കുമാര്‍ ക്യാപറ്റനായിട്ടുള്ള ജാഥ പുഷ്പ ചന്ദ്രന് ഉദ്ഘാടനം ചെയ്യും. കരൂര്‍ നെടുംമ്പാറയില് നിന്ന് ബാനര്ജാഥകള് ആര് ചന്ദ്രശേഖരന് നായര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ജിന്‍സ് ദേവസ്യാ ക്യാപ്റ്റനായിട്ടുള്ള ജാഥ വി. ജി സലി ഉദ്ഘാടനം ചെയ്യും.
കിഴപറയാര് സുരേഷ് കൃഷ്ണന് സ്മൃതി മണ്ഡപത്തില്‍ നിന്ന് ഇ.സി ബിജു ക്യാപ്റ്റനായിട്ടുള്ള ജാഥ ജോയി കുഴിപ്പാല ഉദ്ഘാടനം ചെയ്യും. മരങ്ങാട്ടുപിള്ളിയില്‍ നിന്ന് എ.പി രാജശേഖരന് സ്മൃതി മണ്ഡപത്തില്‍ നിന്നും ഛായ ചിത്ര ജാഥ എ.എസ് ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യും. ജോസ് സെബാസ്റ്റ്യന്‍ ക്യാപ്റ്റനായിരിക്കും രാമപുരം സമ്മേളന നഗരിയില്‍ എത്തുന്ന ജാഥകള്‍ ലാലിച്ചന്‍ ജോര്‍ജ്ജ് ഏറ്റുവാങ്ങും.