മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് ആവോലി പഞ്ചായത്തില്‍ പര്യടനം തുടങ്ങി. മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍ പഞ്ചായത്ത് തല വാഹന പര്യടനം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിനും സമഗ്രപുരോഗതിക്കും യുഡിഎഫ് മുന്നണി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. യുഡിഎഫ് ഭരിച്ച സമയങ്ങളില്‍ മാത്രമാണ് നാട്ടില്‍ വികസനം ഉണ്ടായിട്ടുളളത്. അഴിമതി സ്വജന പക്ഷപാതം, സ്വര്‍ണം- ലഹരി മാഫിയ സംഘത്തില്‍ മുങ്ങി കുളിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുളള വിധിയെഴത്താവും തദ്ദേശ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക പ്രാധാന്യമുള്ള പഞ്ചായത്തായ ആവോലി ഡിവിഷനില്‍ കര്‍ഷകര്‍ക്ക് പ്രയോജനരമായ പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസിന്റ പര്യടനം. സാധാരണക്കാരായ വോട്ടര്‍മാര്‍ ഉല്ലാസ് തോമസിന് പൂര്‍ണ പിന്തുണയുമായി ഒപ്പം ചേര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. കെപിസിസി എക്സികുട്ടീവ് അംഗം എ മുഹമ്മദ് ബഷീര്‍, ഡിസിസി വൈസ് പ്രസിഡന്റ് കെഎം പരീത്, ഹാജി കെ.കെ. മീരാന്‍ മൗലവി, ജോര്‍ജ്ജ് മോനിപ്പള്ളി, എംഎം അലിയാര് മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് റഫീഖ്, അഡ്വ. ആബിദ് അലി, ചാക്കോച്ചന് തുലാമറ്റത്തില്‍, ഐ എന്റ്റിയുസി റീജ്യണല്‍ ചെയര്മാന് ജോണ്‍ തെരുവത്ത് ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി അഷറഫ് മൂവാറ്റുപുഴ, ഹനീഫ രണ്ടാര്‍, റിയാദ് വിഎം, ഫാറുക്ക് മടത്തോടം, സിബി.പി. സെബ്ബാസ്റ്റ്യന്‍, ലിയോ എം.എ, ജമാല്‍ പരീത് ചാലില്‍, സനു മോഹന്‍, സാബു. വി.സി ബ്ലോക്ക് പഞ്ചായത്ത് ആവോലി ഡിവിഷന് സ്ഥാനാര്‍ത്ഥി റജീന മുഹമ്മദും ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും വിവിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ പരിപാടികളില്‍ സ്ഥാനാര്‍ത്ഥിയും യുഡിഎഫ് നേതാക്കളും പങ്കെടുത്തു. ഇന്ന് രാവിലെ ആവോലിയിലും തുടര്‍ന്ന് ആയവന പഞ്ചായത്തിലും പര്യടനം നടത്തും