മൂവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭ ഒന്നാം വാര്‍ഡില്‍ വാര്‍ഡ് കൗണ്‍സിലര്‍ മീര കൃഷ്ണന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ ചെണ്ടുമല്ലി പൂ കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് നഗരസഭ ചെയര്മാന് പി പി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിം കമ്മറ്റി ചെയര്‍പേഴ്സണ്‍ മീരാ കൃഷ്ണന് അധ്യക്ഷയായി.
കൗണ്‍സിലര്‍മാരായ കെ കെ സുബൈര്‍, പി വി രാധാകൃഷ്ണന്, വി എ ജാഫര്‍ സാദിക്ക് ജെ.എച്ച്.ഐമാരായ സുധീഷ് കുമാര്‍, കെ.എസ്. സൗമ്യ, തെഴിലുറപ്പ് മേറ്റ് ശാന്ത ശിവന് എന്നിവര്‍ പങ്കെടുത്തു. നഗരസഭ ഒന്നാം വാര്‍ഡില്‍ പുളിഞ്ചുവട് ശാസ്ത്താംകുടി അമ്പലത്തിനു സമീപം 9 സെന്റ് സ്ഥലത്ത് മൂവാറ്റുപുഴ കൃഷി ഭവനില്‍ നിന്നും ലഭിച്ച ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള 600- ചെണ്ടുമല്ലി തൈകളാണ് നട്ടിരുന്നത്. ഇതൊടൊപ്പം വാടാമല്ലിതൈകളും നട്ടിരുന്നു. വിളവെടുക്കുന്ന പൂക്കള്‍ വാര്‍ഡില്‍ പൂ ആവശ്യമുള്ളവര്‍ക്ക് വില്‍പ്പന നടത്തുമെന്ന് കൗണ്‍സിലര്‍ മീര കൃഷ്ണന് പറഞ്ഞു.