ആലപ്പുഴ: അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്നും അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും മാന്നാറില്‍ കൊല്ലപ്പെട്ട ശ്രീകലയുടെ മകന്. അമ്മയെ തിരിച്ചു കൊണ്ടുവരും എന്നാണ് കരുതുന്നത്. ടെന്‍ഷന്‍ അടിക്കേണ്ടെന്ന് അച്ഛന് പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ ഒന്നും കിട്ടില്ല. പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്ന് അച്ഛന് പറഞ്ഞതായും ശ്രീകലയുടെ മകന് മാധ്യമങ്ങളോട് പറഞ്ഞു.
15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല എന്ന കലയെ ഭര്‍ത്താവ് അനില്‍ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി.
പെരുമ്പുഴ പാലത്തില്‍വച്ച് അനിലും മറ്റു പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയായിരുന്നു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. 2009ലാണ് സംഭവം നടന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ശ്രീകലയുടെ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം അന്വേഷണ സംഘം തുടങ്ങി.