കരുനാഗപ്പള്ളി: അഡ്വക്കേറ്റ് എന്‍.വി. അയ്യപ്പന് പിള്ളയുടെ എന്‍.എസ്.എസ് ട്രഷറര്‍ സ്ഥാനലബ്ധിയ്ക്ക് കാരണം അദ്ദേഹം നടത്തുന്ന നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമാണെന്ന് സി.ആര്. മഹേഷ് എം.എല്‍.എ പറഞ്ഞു. ഡോ.ബി.ആര്. അംബേദ്ക്കര്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എന്‍.വി. അയ്യപ്പന് പിള്ളയ്ക്ക് നല്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.ആര്. മഹേഷ്.
സ്റ്റഡി സെന്റര്‍ ചെയര്മാന് ബോബന് ജി.നാഥ് അദ്ധ്യക്ഷനായിരുന്നു. ബി. മോഹന്‍ദാസ്, ചൂളൂര്‍ ഷാനി, അജി ലൗലാന്‍ഡ്, കൊണ്ടോടിയില്‍ മണികണ്ഠന് എന്നിവര്‍ പങ്കെടുത്തു.