മുവാറ്റുപുഴ: ലോക്ഡൗണ്‍ കാലഘട്ടത്തില്‍ മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ നിര്‍ധനരായ രോഗികള്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് യൂത്ത് ലീഗ് മുവാറ്റുപുഴ നിയോജ മണ്ഡലം കമ്മിറ്റി. ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ ഹോട്ടലുകളും ക്യാന്റീനുകളും അടഞ്ഞതിനാല്‍ ആശുപത്രികളില്‍ പലര്‍ക്കും സായമായത് യൂത്ത് ലീഗ് മുവാറ്റുപുഴയില്‍ നടത്തിയ ഭക്ഷണ പൊതി വിതരണമാണ്.
എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് യൂത്ത് ലീഗ് മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് അജീഷ് പി.എസിന്റേയും, ജനറല്‍ സെക്രട്ടറി ആരിഫ് അമീറലിയുടേയും നേതൃത്വത്തില്‍ യുവജനങ്ങള്‍ മുവാറ്റുപുഴ ജനറല്‍ ആശുത്രിയിലെ നിത്യ സന്ദര്‍ശകരായിരുന്നു. മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് വാര്‍ഡ് കമ്മിറ്റികളുടെ പങ്കാളിത്തം കൊണ്ടാണ് ഇത്തരം ബ്രഹത്തായ പദ്ധതികള്‍ ആവിശ്കരിക്കാന്‍ യൂത്ത് ലീഗ് മുവാറ്റുപുഴ നിയോജ മണ്ഡലം കമ്മിറ്റിക്ക് കഴിഞ്ഞത്.
രണ്ടാഴ്ചയിലധികം പിന്നിട്ട ഉച്ചയൂണ് പദ്ധതിക്ക് എറണാകുളം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അമീറലി മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് പി.എ ബഷീര്‍ യൂത്ത് ലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാര്‍ മുണ്ടാട്ട്, മുസ്ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ, അഡ്വ. റഹീം പൂക്കടശ്ശേരി, കെബി ശംസുദ്ധീന്‍,മ ുഹമ്മദ് സ്വാലിഹ്, പി.എച്ച് ഇല്യാസ്, എം.പി ഇബ്രാഹിം, മക്കാര്‍ മാണിക്കം, റ്റി എം ഹാഷിം യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ അജാസ് പുളിക്കക്കുടി,സാലിഹ് മലേക്കുടി, സൈഫ് പായി പ്രാ അഷ്റഫ് കടങ്ങനാട്ടു, ഉനൈസ് കെ എ, റിയാസ് കെ കെ, മുസ്ലിം ലീഗ് നേതാക്കളായഅഷ്റഫ് പറമാറ്റം,കെ.എസ് ഷാനവാസ്, നസീര്‍, നിശാദ് പൈങ്ങോട്ടൂര്‍, സിയാദ് എടപ്പാറ,സിയാദ് എ.എസ്,ബി എ കരീം, മസൂദ് എം.എസ് എഫ് നേതാക്കളായ റമീസ് മുതിരക്കാലായി, ഹാരിസ് വള്ളിക്കുടി, അസ് ലാഫ് പട്ടമ്മാ കുടി, അന്‍വര്‍ ഷറഫ്, റഫ്സല്‍ ഇബ്രാഹിം. എന്നിവര്‍ നേതൃത്വം നല്കി.