മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിള്‍സ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സുവര്‍ണ്ണ ജൂബിലി സ്മാരക ഹാളിന്റെ നിര്‍മ്മാണോദ്ഘാടനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്കി. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ. മുഹമ്മദ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് നിസ മൈതീന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം. ഷാജി, എം.എസ്. അലി, ബെസ്സി എല്‍ദോസ്, പി.എം. അസീസ്, ടി.എം. ജലാലുദ്ദീന്‍, ദീപ റോയി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ആദ്യകാല ലൈബ്രറി പ്രവര്‍ത്തകരായ എം. മുഹമ്മദ് വാരിക്കാട്ട്, പി.ജി. ഗംഗാധരന് എന്നിവരെ ആദരിച്ചു.
ചടങ്ങില്‍ ലൈബ്രറി വൈസ് പ്രസിഡന്റ് രാജു കാരമറ്റം അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി എം.എം.അബ്ദുല്‍ സമദ്, ഭാരവാഹികളായ പി.എ.മൈതീന്‍, എം.വി.സുഭാഷ്, പി.എ.അബ്ദുല്‍സമദ്, എ.എന്‍.മണി, കെ.കെ.സുമേഷ് എന്നിവര്‍ സംസാരിച്ചു.
എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈബ്രറിയ്ക്ക് സുവര്‍ണ്ണ ജൂബിലി സ്മാരക ഹാള്‍ നിര്‍മിക്കുന്നത്.