മൂവാറ്റുപുഴ: ടൗണ്‍ വികസന പ്രവര്‍ത്തികളുടെ ഭാഗമായി കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് പിന്തുണതേടി കെഎസ്ഇബി. പിഓ ജംഗ്ഷന് മുതല്‍ അരമനപ്പടി വരെയുള്ള വൈദ്യുത കണക്ഷനുകള്‍ പുതിയതായി വലിച്ചിരിക്കുന്ന ഏരിയല്‍ ബഞ്ചഡ് കേബിളില്‍ മാറ്റി നല്കുന്ന ജോലികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് കെഎസ്ഇബി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
സര്‍വീസ് വയറുകള്‍ പോസ്റ്റില്‍ നിന്ന് മീറ്ററിലേക്ക് കൊടുക്കുന്ന രീതി മാറ്റി ബില്ഡിങ്ങുകളില് ബസ് ബാര്‍ ബോക്സ് സ്ഥാപിച്ച് അതില്‍ നിന്നും സര്‍വീസ് വയറുകള്‍ നല്കി കണക്ഷനുകള്‍ പുനഃ സ്ഥാപിക്കും. ഇപ്രകാരം പ്രവര്‍ത്തി നടത്തുമ്പോള്‍ സര്‍വീസ് വയറുകള്‍ ബസ് ബാര്‍ ബോക്സിലേക്ക് പുന ക്രമീകരിക്കേണ്ടതുണ്ട്. ഈ പ്രവര്‍ത്തി സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.