തൃക്കളത്തൂര്‍ പ്രദേശത്ത് എംസി റോഡിന്റെ ഇരു ഭാഗങ്ങളിലും വരുന്ന ഓടകള്‍ മണ്ണ് മൂടി കാടുപിടിച്ച് കിടക്കുന്നത് മൂലമുള്ള ദുരിതങ്ങള്‍ക്ക് അറുതി. കാല്‍നടക്കാര്‍ക്ക് പോലും വാഹനങ്ങള്‍ വരുമ്പോള്‍ നീങ്ങി നില്ക്കാന് കഴിയാത്ത സാഹചര്യവും മഴക്കാലത്ത് വെള്ളം റോഡിലൂടെ ഒഴുകുന്നത് മൂലം വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യവുമാണ് ഉണ്ടായിരുന്നത്.
ഇത് പ്രധാനമായും റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണെന്നും ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുമ്പ് ഈക്കാര്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം എന്നും ചൂണ്ടിക്കാട്ടി പായിപ്ര പഞ്ചായത്ത് 21, 22 വാര്‍ഡ് മെമ്പര്‍മാരും കോണ്‍ഗ്രസ് 4,5 ബൂത്ത് കമ്മറ്റികളും ചേര്‍ന്ന് മുവാറ്റുപുഴ PWD എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് പരാതി നല്‍കിയിരുന്നു.
എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കാമെന്ന് എഞ്ചിനിയറുടെ ഉറപ്പും കിട്ടിയിരുന്നു. തുടര്‍ന്ന് മുവാറ്റുപുഴ എംഎല്‍എ മാത്യൂ കുഴല്നാടന് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി എന്നിവരുടെ ശക്തമായ ഇടപെടലും ഉണ്ടായതോടു കൂടി തൃക്കളത്തൂരില്‍ ഓട ക്ലീനിങ്ങ് ആരംഭിച്ചു.